സഫാരി വാഹനത്തിന് നേരെ കാട്ടാന ആക്രമണം; 80 കാരിക്ക് ദാരുണാന്ത്യം

സാംബിയ: സഫാരി വാഹനത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ വയോധിയ്ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലെ സഫാരി പാർക്കിൽ ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്. ആറം​ഗ സംഘം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കാട്ടാന ദീർഘദൂരം ഓടിയെത്തിയാണ് ആക്രമിച്ചത്. ആക്രമണത്തിൽ 80കാരിയായ സ്ത്രീ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന പിറകെ ഓടി വരുന്നതും വാഹനം ആക്രമിക്കുന്നതും ഇവർ പകർത്തിയ വീഡിയോയിൽ കാണാം.

കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 9:30 ഓടെയാണ് അതി ദാരുണമായ സംഭവമുണ്ടായത്. ആറ് പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിനെതിരെ അപ്രതീക്ഷിതമായി ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ ആന വാഹനത്തിന് നേരെ ഓടുന്നതും കുറ്റിക്കാടുകൾ നിറഞ്ഞ റോഡിലൂടെ ഓടിവരുന്നതും കാണാം. വാഹനത്തിന് അടുത്തെത്തിയ ആന വാഹനം മറിച്ചിടുകയായിരുന്നു. അമേരിക്കൻ സ്വദേശിനിയാണ് മരിച്ചതെന്ന് അധികൃതർ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താനായി നാഷണൽ പാർക്ക് മാനേജ്‌മെൻ്റ് ഹെലികോപ്റ്റർ അയച്ചതായി അധികൃതർ അറിയിച്ചു. ഇതൊരു ദാരുണമായ സംഭവമാണ്, മരിച്ച അതിഥിയുടെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖകരമായ സംഭവത്തിൽ ഉൾപ്പെട്ടവർക്കൊപ്പം നിൽക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. 

സ്ത്രീയുടെ മൃതദേഹം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ആക്രമണത്തിനിരയായ സംഘം ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസർവ് ആയ കഫ്യൂ നാഷണൽ പാർക്കിലെ ലുഫുപ ക്യാമ്പിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഇവരാണ് ആഫ്രിക്കയിലെ മറ്റ് 22 വന്യജീവി സങ്കേതങ്ങളെ നിയന്ത്രിക്കുന്നത്.

Hot Topics

Related Articles