ഖത്തർ ലോകകപ്പ് താഴത്തങ്ങാടിയിലെ ആവേശത്തോടൊപ്പം വിശിഷ്ട അതിഥികളും :  താഴ്ത്തങ്ങാടി ഇക്ബാൽ ലൈബ്രറിയുടെ ബിഗ് സ്ക്രീൻ പ്രദർശനം ഡിസംബർ നാലിന്

കോട്ടയം : ഖത്തർ   ലോകകപ്പ് 2022 ഫുട്ബോൾ മത്സരങ്ങൾ സൂപ്പർ 16 പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ താഴത്തങ്ങാടി ഇഖ്‌ബാൽ ലൈബ്രറി ഒരുക്കിയിരിക്കുന്ന ബിഗ്സ്‌ക്രീൻ പ്രദർശനം ഡിസംബർ നാലിന്  ഞായറാഴ്ച വൈകിട്ട് 8.30ന് നടക്കും. മത്സരങ്ങൾ വീക്ഷിക്കുവാൻ ഇഖ്‌ബാൽ ലൈബ്രറി യുടെ അതിഥികളായി താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിള് അബുഷമ്മാസ് അലി മൗലവി താഴത്തങ്ങാടി തിരുമല ദേവസ്വം പ്രസിഡന്റ്‌ ആർ. വെങ്കിടേശ്വര കമ്മത്ത് , താഴത്തങ്ങാടി മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ.ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ എന്നിവർ എത്തിച്ചേരും.

Hot Topics

Related Articles