വിലകൂടിയാലെന്താ ഉപയോഗവും കുതിക്കുന്നുണ്ട്; പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം വർദ്ധിച്ചതായി കണക്ക്; ഉത്സവ സീസണിൽ വീണ്ടും കൂടിയേക്കും

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ ഇന്ധന വിൽപ്പനയിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. നവംബർ മാസത്തിൽ പെട്രോൾ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണിലെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലെ പെട്രോൾ വിൽപ്പന 2.38 ദശലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസത്തിലെ വിൽപ്പനയിൽ നിന്നും 1.3 ശതമാനം വർദ്ധനയും ഈ നവംബർ മാസത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൺസൂണിലെ കനത്ത മഴയും വിലവർദ്ധനയും ഇന്ധനത്തിന് ഡിമാൻഡ് കുറഞ്ഞതും മൂലം ജൂലൈ,ഓഗസ്റ്റ് മാസങ്ങളിൽ ഇന്ധന വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. എന്നാൽ ഉത്സവ സീസണുകൾ കടന്നു വന്നതോടെ ഒക്ടോബറിൽ താരതമ്യേനെയും നവംബറിൽ വലിയ തോതിലും വിൽപ്പനയിൽ വർദ്ധനവുണ്ടായി. രാജ്യത്ത് ഏറ്റവും കൂടുതൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ വിൽപ്പനയിലും ഈ വർദ്ധനവ് പ്രകടമാണ്.

ഡീസലിന്റെ വിൽപ്പന നവംബർ മാസത്തിൽ 27.6 ശതമാനം വർദ്ധിച്ച് 7.32 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബറിലെ കണക്ക് പരിശോധിക്കുമ്പോൾ ഇത് 17.4 ശതമാനം വർദ്ധനവാണെന്ന് മനസിലാക്കാം. കാർഷിക സീസണിൽ ഡിമാൻഡ് വർദ്ധിച്ചതോടെയാണ് ഡീസൽ വിപണി ഉണർന്നതെന്നാണ് വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Hot Topics

Related Articles