കേരളത്തിൽ ബിജെപിയ്ക്കും കോൺഗ്രസിനും ഒറ്റ അധ്യക്ഷൻ പോരേ..? സുരേന്ദ്രനെയും സുധാകരനെയും വിമർശിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ,പി,സി.സി അദ്ധ്യക്ഷൻ കെ. സുധാകരനും ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
സർക്കാരിനെതിരെയുള്ള ഇരുവരുടെയും വിമർശനത്തിന് മറുപടിയുമായാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് . രണ്ടുപേർക്കും ഒരേ ഭാഷ, ഒരേ ശൈലി. എന്തിനാണ് കേരളത്തിൽ ഇനി ബി.ജെ.പിക്കും കോൺഗ്രസിനും രണ്ട് അദ്ധ്യക്ഷൻമാർ, രണ്ടു പാർട്ടിക്കും കൂടി ഒറ്റ അദ്ധ്യക്ഷൻ തന്നെ ധാരാളമെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
LDF സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരൻ.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.

‘സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും’
‘വിമോചന സമരം നയിക്കുന്നതും ‘
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ
രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി.
എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ?
രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം

Hot Topics

Related Articles