കളരിപഠിക്കാൻ എത്തിയ 14 കാരനെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് കളരിഗുരുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കളരി പഠിക്കാനെത്തിയ 14കാരനെ പീഡിപ്പിച്ച കേസിൽ കളരി ഗുരുക്കളെ പൊലീസ് അറസ്റ്റു ചെയ്തു. നെയ്യാറ്റിൻകര സ്വദേശി പുഷ്പരാജ് എന്നുവിളിക്കുന്ന പുഷ്പാകരൻ (62) ആണ് അറസ്റ്റിലായത്.
ചേർത്തല നഗരസഭയിലെ സെന്റ് മാർട്ടിൻ പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാൾ. കുട്ടി കളരി പഠിക്കാൻ പോകാൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പുഷ്പാകരൻ ചേർത്തലയിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് കളരി പരിശീലനം നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles