ഭാര്യയോട് മോശമായ് പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് സുഹൃത്തുക്കൾ ; ആക്രമണത്തിൽ ജേഷ്ടന്റെ ഭാര്യയ്ക്കും പരുക്ക്; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുൻ വൈരാഗ്യത്തെ തുടർന്ന് നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ചതായി പരാതി. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.

യുവാവിന്റെ കാല് പട്ടിക  കൊണ്ട് അടിച്ച്‌പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകര ണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജിന്റെ സുഹൃത്തുക്കളായ ജിജിൻ, കിച്ചു, അഭിലാഷ്, അനു എന്നിവരാണ്  ആക്രമണം നടത്തിയതെന്നാണ് പരാതി. അടുത്തിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സംഘം വിജിനുമായി അകൽച്ചയിലായിരുന്നു. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.

Hot Topics

Related Articles