ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


ചേർപ്പുങ്കൽ: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് നേതൃത്വപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്നാനായ സമുദായത്തിന്റെ ശക്തിയും പ്രതീക്ഷയും യുവജനങ്ങളാണെന്ന് ക്യാമ്പ് ഉദ്ഘടനം ചെയ്തുകൊണ്ട് കോട്ടയം അതിരൂപതാധ്യക്ഷൻ  മാർ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാലഘട്ടത്തിലും കെ സി വൈ എൽ നടപ്പിലാക്കിയ കോവിഡ് മൃതസംസ്കാര ശുശ്രൂഷകളിലും, ബ്ലഡ് ഡൊണേഷൻ, തൊഴിൽക്കൂട്ടം തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ക്യാമ്പ് ട്രെയിനർ  ജിജോ ചിറ്റടി, സിറിയക്ക് ചാഴികാടൻ, ഷെല്ലി ആലപ്പാട്ട് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ക്യാമ്പിൽ സംസാരിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനസമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ , അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ചേർപ്പുങ്കൽ ഇടവക വികാരി ഫാ. ജെയിംസ് വടക്കേകണ്ടൻകരയിൽ , അതിരൂപത വൈസ് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് എന്നിവർ സംസാരിച്ചു. ബെസ്റ്റ് ക്യാമ്പറായി പിറവം ഇടവകാംഗമായ ചാക്കോ, കരിങ്കുന്നം ഇടവകാംഗമായ ലിജിഷ എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles