മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു പോയ പനച്ചിക്കാട് സ്വദേശിയെ കാണാതായി; യുവാവ് വീട്ടിൽ നിന്നു പോയത് ജോലിയ്‌ക്കെന്ന് അറിയിച്ച ശേഷം; തിരച്ചിൽ തുടങ്ങി പൊലീസ്

കോട്ടയം: മൂന്നു ദിവസം മുൻപ് വീട്ടിൽ നിന്നു ജോലിക്കെന്നന പേരിൽ പുറത്തിറങ്ങിയ യുവാവിനെ കാണാതായി. പനച്ചിക്കാട് സ്വദേശിയായ യുവാവിനെയാണ് കാണാതായതായി സംബന്ധിച്ചു ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. പനച്ചിക്കാട് ചാന്നാനിക്കാട് ഇലഞ്ഞിക്കൽ വീട്ടിൽ ശരത് മോഹൻ ദാസി (31) നെയാണ് കാണാതായത്.

Advertisements

കഴിഞ്ഞ 21 നാണ് ശരത്ത് വീട്ടിൽ നിന്നും ജോലിയ്‌ക്കെന്ന പേരിൽ പോയത്. എന്നാൽ, പിറ്റേന്ന് രാവിലെയായിട്ടും ഇയാളെ കാണാതാകാതെ വന്നതോടെ ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു, പൊലീസ് പിറ്റേന്ന് രാവിലെ കേസെടുത്തു. ഇതേ തുടർന്ന് ശരത്തിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരത്തിനെപ്പറ്റി വിവരം ലഭിക്കുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നു പൊലീസും ബന്ധുക്കളും അറിയിച്ചു.

Hot Topics

Related Articles