യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ മൂന്ന് മാസത്തേക്ക് സൗജന്യം ; ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂസ് ഡെസ്ക് : യൂട്യൂബ് പ്രീമിയം സൗജന്യമാക്കാൻ യൂട്യൂബ്. ഇതോടെ യൂട്യൂബില്‍ പരസ്യമില്ലാതെ വീഡിയോയും വാര്‍ത്തയുമൊക്കെ കാണാം.മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ഉപയോഗിക്കാൻ ആണ് യൂട്യൂബ് അവസരമൊരുക്കുന്നത്. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാനും യൂട്യൂബ് മ്യൂസിക്കില്‍ ബാക്ക്ഗ്രൗണ്ട് പ്ലേ ഉള്‍പ്പടെയുള്ള ഫീച്ചറുകള്‍ ആസ്വദിക്കാനുമാണ് പ്രീമിയം സഹായിക്കുക.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ അവതരിപ്പിക്കുന്നത്. ഇതിനായി ഫോണിലോ ഡെസ്‌ക്ടോപ്പിലോ യൂട്യൂബ് ഓപ്പണ്‍ ചെയ്യുക. പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്ത് ഗെറ്റ് യൂട്യൂബ് പ്രീമിയം തിരഞ്ഞെടുക്കുക. ഇതില്‍ നിന്ന് മൂന്ന് മാസത്തെ പ്ലാൻ തിരഞ്ഞെടുക്കണം. അതിനു ശേഷം മൂന്ന് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും തിരഞ്ഞെടുക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ തന്നെ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ കൂടി നല്‍കിയാല്‍ സബ്‌സ്‌ക്രിപ്ഷൻ ആരംഭിക്കാം. ആദ്യം പണം ഈടാക്കില്ല എങ്കിലും മൂന്ന് മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ അവസാനിച്ചു കഴിഞ്ഞാല്‍ പണം ഈടാക്കി തുടങ്ങും. 129 രൂപ വീതമാണ് ഈടാക്കുന്നത്. ഇത് ഒഴിവാക്കാനായി മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്ഷൻ തീരുന്നതിന് മുൻപ് സബ്‌സ്‌ക്രിപ്ഷൻ പിൻവലിച്ചാല്‍ മതിയാകും. പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മറ്റൊരു ജിമെയില്‍ അക്കൗണ്ട് വഴി ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷൻ ആസ്വദിക്കാനാകും.

Hot Topics

Related Articles