137-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനവും ;അടുത്ത അതിരൂപതാദിന പ്രഖ്യാപനവും പതാക കൈമാറലും മെയ് 20ന് നടക്കും

ചങ്ങനാശ്ശേരി :നൂറ്റിമുപ്പത്തെഴാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2023 മെയ് 20 ശനി രാവിലെ 9:30 മുതൽ 1.30 വരെ മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറിൽ നടക്കും.

Advertisements

മുഹമ്മ സെന്റ് ജോർജ് ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എൺപതിനായിരം
കുടുംബങ്ങളിലെ അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത്ര പ്രതിനിധികളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു.

അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ആലപ്പുഴ രൂപത മെത്രാൻ റ്റ് റവ. ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യും.

അഭി. മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും. ചെന്നൈ ഇൻകം ടാക്സ് ചീഫ് കമ്മിഷണർ ശ്രീ. ഷാജി പി. ജേക്കബ് ഐആർഎസ് മുഖ്യപ്രഭാഷണം നടത്തും

അതിരൂപതാദിനത്തിൽ നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്യും. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാർഡ് ജേതാക്കളെ പി ആർ ഒ അഡ്വ. ജോജി ചിറയിൽ പരിചയ പ്പെടുത്തും, മാർ ജോസഫ് പവ്വത്തിൽ സ്മരണിക മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രകാശനം ചെയ്യും.

പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡോമിനിക് വഴിപ്പറമ്പിൽ പതാക ഉയർത്തും. വികാരി ജനറാൾ വെരി. റവ. ഡോ. വർഗീസ് താനുമാവുങ്കൽ ഖുഥാആ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

വികാരി ജനറാൾ വെരി റവ. ഡോ. ജയിസ് പാലക്കൽ അതിരൂപത ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. മുഹമ്മ ഫൊറോനാ വികാരി വെരി. റവ. ഫാ ജോൺ പരിപ്പറമ്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. എഫ്സിസി സൂപ്പീരിയർ ജനറൽ റവ. സി. ലിറ്റി, മാതൃവദി അതിരൂപതാ പ്രസിഡന്റ് ശ്രീമതി ബീന ജോസഫ് മറ്റത്തിൽ, എന്നിവ പ്രസംഗിക്കും. എക്സലൻസ് അവാർഡ് ജേതാവ് മറുപടി പ്രസംഗം നടത്തും.

അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും. പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പ്രതികാപാരായണം ചാൻസിലർ വെരി. റവ. ഡോ. ഐസക് ആലഞ്ചേരി നിർവ്വഹിക്കും. അഭി. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത അവാർഡുകൾ നൽകുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്യും. മികച്ച ഇടവകബുള്ളറ്റിൻ, ഇടവകഡയറക്ടറി എന്നീ
വയ്ക്ക് ഉള്ള സമ്മാനങ്ങളും നൽകും.

അടുത്ത അതിരൂപതാദിന പ്രഖ്യാപനവും പതാക കൈമാറലും നടക്കും.

ജനറൽ കോ-ഓഡിനേറ്റർ റവ. ഡോ ആൻഡ്രൂസ് പാണംപറമ്പിൽ സമ്മേളനത്തിന് കൃതജ്ഞത അർപ്പിക്കും കലാപരിപാടികളും, സ്നേഹവിരുന്നും, വിപുലമായ ഗായകസംഘവും ക്രമീകരിച്ചിട്ടുണ്ട്. മുഹമ്മ ഫൊറോനയിലെ വിവിധ ഇടവക വികാരിമാരുടെയും അല്മായ നേതാക്കളുടെയും ചുമതലയിൽ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പരിപാടികൾക്ക് വികാരി ജനറാളൻമാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ വെരി. റവ. ഡോ. ജയിംസ് പാലക്കൽ, വെരി റവ. ഡോ. വർഗീസ് താനുമാവുങ്കൽ, ചാൻസിലർ വെരി. റവ. ഡോ. ഐസക്ക് ആലഞ്ചേരി, പ്രോക്യുറേറ്റർ വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ , മുഹമ്മ ഫൊറോനാ വികാരി വെരി. റവ. ഫാ. ജോൺ പരുവപ്പറമ്പിൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴിപ്പറമ്പിൽ ,അസി. സെക്രട്ടറിമാരായ ആന്റണി മലയിൽ, ഡോ. രേഖ മാത്യൂസ്, കോഡിനേറ്റേഴ്സ് റവ. ഡോ. ആൻഡ്രൂസ് പാണംപറ ബിൽ, റവ ഫാ. ജോൺ വടക്കേകളം, റവ. ഫാ. ജോബിൻ ആനകല്ലുങ്കിൽ, ബിനു വള്ളപ്പാട്ടിൽ ഷാജി ആമ്പക്കണ്ടത്തിൽ

കേന്ദ്രത്തിൽ നിന്നും ദീപശിഖാപ്രയാണവും ആഭിക്കും.

ഉച്ചകഴിഞ്ഞ് ഒന്നിന് ഛായാചിത്രം അതിരൂപതാ വികാരി ജനറാൾ വെരി. റവ ഡോ. ജയിംസ് പാലക്കലിൽ നിന്നും യുവദീപ്തി – എസ്. എം. വൈ. എം അതിരൂപതാ പ്രസിഡന്റ ജോർജ് സെബാസ്റ്റ്യൻ തയ്യിൽ ഏറ്റുവാങ്ങും. ഒരുമണിക്ക് നിരണം മാർത്തോമ്മാ ശ്ലീഹാ സെന്റർ വികാരി റവ. ഫാ. ജോർജ് മൂലംകുന്നത്തിന്റെ പക്കൽ നിന്നും മിഷൻലീഗ് അതിരൂപതാ പ്രസിഡന്റ് ഡിജോ സേവ്യർ ദീപശിഖ ഏറ്റുവാങ്ങും. യുവദീപ്തി- എസ് എം വൈ എം ന്റെയും നേതൃത്വത്തിൽ വാഹന റാലിയുടെ അകമ്പടിയോടെ ദീപശിഖയും, ഛായാചിത്രവും സമ്മേളന നഗറിലേയ്ക്ക് സംവഹിക്കും

ഛായാചിത്ര ദീപശിഖാ പ്രയാണങ്ങൾ വിവിധ ഇടവകകളിലൂടെ കടന്ന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോന പള്ളിയിൽ സംഗമിക്കും. ഫൊറോന വികാരി വെരി റവ. ഫാ. സിറിയക കോട്ടയിൽ ആശംസകൾ അർപ്പിക്കും.

മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ എത്തിച്ചേരുന്ന ഛായാചിത്രം-ദീപശിഖാ പ്രയാണങ്ങൾക്ക് സ്വീകരണം നൽകുകയും മാർ തോമസ് തറയിൽ അവ ഏറ്റുവാങ്ങുകയും മുഹമ്മ ഫൊറോനാ യുവദീപ്തി എസ്. എം. വൈ. എം പ്രസിഡന്റ് എബ്രഹാം എസ് പട്ടാറ മിഷൻലീഗ് മുഹമ മേഖല പ്രസിഡന്റ് നോയിൽ വർഗ്ഗീസ് നടിച്ചിറ എന്നിവർക്ക് കൈമാറുകയും ചെയ്യും. 6 pm ന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കുന്ന സായാഹ്ന പ്രാർത്ഥന, വെരി റവ. ഡോ. ജയിംസ് പാലക്കൽ കാർമ്മികനായിരിക്കും. മാർ തോമസ് തറയിൽ സന്ദേശം നൽകും.

പാർക്കിംഗ്

1.അതിരൂപതാ ദിന സമ്മേളനത്തിനായി എത്തിച്ചേരുന്ന തിരുവനന്തപുരം, അമ്പൂരി, കൊല്ലം ആയൂർ, ചങ്ങനാശേരി, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂർ എന്നീ ഫൊറോനകളിലെ പള്ളികളിൽ നിന്ന് വരുന്ന വാഹനങ്ങൾ മുഹമ്മ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു തിരിഞ്ഞു ജെട്ടി റോഡ് വഴി വലതുവശത്തായി കാണുന്ന പാർക്കിംഗ് നമ്പർ 1 പാർക്ക് ചെയ്യുക.

ആലപ്പുഴ, എടത്വ, പുളികുന്ന് എന്നീ ഫൊറോനകളിലെ പള്ളികളിൽ നിന്ന് വരുന്ന വാഹനങ്ങൾ മുഹമ്മ ജട്ടി റോഡിൽ നിന്ന് ആരംഭിക്കുന്ന പട്ടാറ സി എം എസ് റോഡിൽ ഉള്ള പാർക്കിംഗ് നമ്പർ . 2 ൽ പാർക് ചെയ്യണം.

അതിരമ്പുഴ, കോട്ടയം, കുടമാളൂർ, കറുമ്പനാടം, തുരുത്തി, ചമ്പക്കുളം എന്നീ ഫൊറോനകളിൽ നിന്നു. വരുന്ന വാഹനങ്ങൾ മുഹമ്മ ജെട്ടി റോഡിൽ നിന്ന്
ആരംഭിക്കുന്ന പട്ടാറ സി എം എസ് റോഡിൽ ഉള്ള പാർക്കിങ് (നമ്പർ 3 പാർക്ക് ചെയ്ത് തിരിച്ചുപോകുമ്പോൾ സി എം എസ് റോഡ് വഴി ആലപ്പുഴ തണ്ണീർമുക്കം റോഡിൽ എത്തിച്ചേരാവുന്നതാണ്.

സമ്മേളനത്തിനായി എത്തിച്ചേരുന്ന ബസ്, ട്രാവലർ എന്നിവ മുഹമ്മ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കിയ ശേഷം മുഹമ്മ കെ ഇ കാർമൽ സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. കൂടാതെ തൃക്കൊടിത്താനം, കുറുമ്പനാടം, ചങ്ങനാശ്ശേരി, തുരുത്തി ഫൊറോനകളിൽ നിന്ന് വരുന്നവർ സിമന്റ് കവലവഴി ഇല്ലിക്കൽ പാലം കയറി വരുവാൻ ശ്രദ്ധിക്കുക. അതിരമ്പുഴ, കുടമാളൂർ എന്നീ ഫൊറോനകളിൽ നിന്ന് വരുന്നവർ കല്ലറ, ഇടയാഴം വഴി തണ്ണീർമുക്കം ബണ്ട് കയറി വരുന്നതാണ്

വികാരി ജനറാൾ വെരി. റവ. ഡോ. വർഗീസ് താനുമാവുങ്കൽ, ഫൊറോനാ വികാരി വെരി. റവ. ഫാ. ജോൺ പരുവപ്പറമ്പിൽ, ജനറൽ കോഡിനേറ്റർ റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ, പി. ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴിപ്പറമ്പിൽ, മുഹമ്മ ഫൊറോനാപ്പള്ളി കൈക്കാരൻ ബിനു വള്ളിപ്പാട്ടിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു

Hot Topics

Related Articles