തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പു നൽകി കെപിസിസി നേതൃത്വം. എന്നാൽ അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി.
അതേ സമയം, മുൻമന്ത്രി വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താനെന്നും,
നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണം. ഇഡി ഉൾപ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിതെന്ന് ശാന്തിവിള രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തിൽ കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകർ
വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.