മലയാളത്തിൻ്റെ ആദ്യ നായികയെ മറക്കാതെ ഗൂഗിള്‍;റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ

മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലൂടെ മലയാളത്തിലെ ആദ്യ നായികയായ പി.കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിൽ.

Advertisements

പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ആദരം. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് റോസി ജനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത വിഗതകുമാരനില്‍ സരോജം എന്ന കഥാപാത്രത്തെയാണ് പി.കെ റോസി അവതരിപ്പിച്ചത്.

1928 നവംബര്‍ 7-നായിരുന്നു തിരുവനന്തപുരം ക്യാപ്പിറ്റോള്‍ തിയ്യേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനം. അഭിഭാഷകന്‍ മുള്ളൂര്‍ ഗോവിന്ദപിള്ളയാണ് ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യസിനിമയെന്നു മാത്രമല്ല, ജാതിചിന്തയും സാമൂഹിക ഉച്ചനീചത്വങ്ങളും കാരണം വേട്ടായപ്പെട്ട മലയാളത്തിലെ ആദ്യനായികയുടെ അവസ്ഥയെ അനുസ്മരിപ്പിക്കുന്ന ഒന്നുകൂടിയാണ് വിഗതകുമാരന്‍.

സവര്‍ണ്ണ കഥാപാത്രത്തെ
കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചു എന്നാക്ഷേപിച്ച് തിയറ്ററില്‍ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികള്‍ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി എന്ന് ചരിത്രം പറയുന്നു. വിഗതകുമാരന്റെ പേരില്‍ റോസി നാടു കടത്തപ്പെടുകയും ചെയ്തു.

സിനിമ പിറന്നിട്ട് തൊന്നൂറ്റിനാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വിഗതകുമാരന്റെ സംവിധായകന്‍ ജെ.സി ഡാനിയേലോ മറ്റു അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ആരും തന്നെ ജീവിച്ചിരിപ്പില്ല.

സിനിമയുടെ ആദ്യ പ്രിന്റ് പോലും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.

Hot Topics

Related Articles