ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം ഈ അഞ്ച് ഭക്ഷണം വഴി

ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരോഷ്മാവ് നിയന്ത്രിക്കാനും നമ്മെ സഹായിക്കുന്ന ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍ നിന്നും കോശങ്ങളില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നു.

Advertisements

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തിലെ 100 മില്ലിലീറ്റര്‍ രക്തത്തില്‍ 12 മുതല്‍ 20 വരെ ഗ്രാം ഹീമോഗ്ലോബിന്‍ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാo കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് അയണ്‍ ഇല്ലാതിരിക്കുന്നത് ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് വിളര്‍ച്ചയിലേക്കു നയിക്കാം. ഇറച്ചി, മീന്‍, ടോഫു, ഗ്രീന്‍പീസ്, ചീര, ബീറ്റ്റൂട്ട് എന്നിങ്ങനെ അയണ്‍ പ്രദാനം ചെയ്യുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്.

താഴെപ്പറയുന്ന വിഭവങ്ങൾ കഴിച്ചാൽ ശരീരത്തിലെ ഹിമഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാം.

. ബീറ്റ്റൂട്ട് ജൂസ്

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.

പ്രൂണ്‍ ജൂസ്

ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്നു വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിറ്റ് മുക്കി വച്ച് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം.

ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 1.31 മില്ലിഗ്രാം അയണും കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ഇ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്.

ചീര, മിന്‍റ് ജൂസ്

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും ഈ ജൂസ് സഹായകമാണ്.

മത്തങ്ങ ജൂസ്

ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്‍റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജൂസ് തയാറാക്കാം.

Hot Topics

Related Articles