ഗാന്ധി നഗർ: ആരോഗ്യ സർവ്വകലാശാലയുടെ 2022 അവസാനവർഷ ബി സി വി റ്റി പരീക്ഷയിൽ ആദ്യ നാലു റാങ്കുകൾ കരസ്ഥമാക്കിയ കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളെ ആദരിച്ചു.ഒന്നു മുതൽ നാലുവരെ റാങ്കു ലഭിച്ച അരുണിമചന്ദ്രൻ, ക്രിസ്റ്റീനജോസഫ്, വി കെ റോഷ്‌ന , ഹിബതസ്‌നി എന്നിവരെയാണ് ആദരിച്ചത്.
കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഗ്രാഡുവേഷൻ ചടങ്ങ്ആരോഗ്യ സർവ്വകലാശാല പ്രോവൈ സ് ചാൻസലർ ഡോ സി പി വിജയൻ ഉദ്ഘാടനം ചെയ്തു.കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗവിഭാഗം മേധാവി ഡോ വി എൽ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ എസ്.ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് പ്രിൻസിപ്പലും മാനസിക രോഗവിഭാഗം മേധാവിയുമായ ഡോ വർഗ്ഗീസ് പുന്നൂസ്, മെഡിസിൻ വിഭാഗംമേധാവി ഡോ റ്റി ആർ രാധ, കാർഡിയോളജി അഡീഷണൽ പ്രൊ:ഡോ ജയപ്രസാദ്, മെഡിസിൻ അസോസിയേറ്റ് പ്രൊ. ഡോ സുവാൻസഖറിയ, ഡോ അനീഷ്, ഡോ ജിത്തു എന്നിവർ സംസാരിച്ചു.
തുടർച്ചയായി നാലു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കാണ് ആദ്യത്തെ നാലു റാങ്കുകൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അത് തുടർന്നും ലഭിക്കുന്നതിന് വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും ഡോ വി എൽ ജയപ്രകാശ് പറഞ്ഞു.