ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു ഭാര്യയ്ക്ക് വിഡിയോ കോൾ;ഇടുക്കിയിൽ യുവാവ് തൂങ്ങി മരിച്ചു

ഇടുക്കി : മരിക്കാൻ പോകുകയാണെന്ന് വിഡിയോ കോളിലൂടെ ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

Advertisements

തൊടുപുഴ കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം
രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയ ശേഷം സനൂപ് വീടിന്റെ രണ്ടാം നിലയിലേക്ക് പോയി.

പിന്നീട് ഭാര്യയെ ഫോൺ വിളിച്ച് തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. ഈ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.

പിന്നീട് അയൽവാസികൾ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴേക്കും തൂങ്ങിയ നിലയിൽ സനൂപിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജു ആണ് ഭാര്യ. യുവിൻ മകനാണ്.

Hot Topics

Related Articles