“നമ്മുടെ കയ്യിലുള്ള ഏറ്റവും നല്ല കഥ ഒരിക്കലും ആദ്യം ചെയ്യരുത്, താൻ എന്ന് മലയാള സിനിമയിൽ നിന്ന് ഔട്ടാവും എന്ന് തോന്നുന്നുവോ അന്ന് തന്റെ ഏറ്റവും മികച്ച സിനിമ ചെയ്യും, കപ്യാർ 2 എഴുതുന്നുണ്ട്” : ധ്യാൻ ശ്രീനിവാസൻ

താൻ എന്ന് മലയാള സിനിമയിൽ നിന്ന് ഔട്ടാവും എന്ന് തോന്നുന്നുവോ അന്ന് തന്റെ ഏറ്റവും മികച്ച സിനിമ ചെയ്യുമെന്ന് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.
നമ്മുടെ കയ്യിലുള്ള ഏറ്റവും നല്ല കഥ ഒരിക്കലും ആദ്യം ചെയ്യരുതെന്ന് ധ്യാൻ പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.

Advertisements

ആദ്യമേ തന്നെ ബ്രഹ്മാസ്ത്രം ഇറക്കിയാൻ പിന്നെന്ത് പ്രയോഗിക്കും? നല്ല സിനിമ ആദ്യം ഇറക്കിയാൽ പിന്നെ ചെയ്യാൻ ഒന്നും ഉണ്ടാവില്ലെന്നും ധ്യാൻ പറഞ്ഞു. ചിലർക്ക് ആദ്യ സിനിമ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ട് അയ്യേ എന്ന് തോന്നും. പക്ഷേ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്ന് ധ്യാൻ പറഞ്ഞു. അതൊരു ഭാഗ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരയ്ക്ക് ശേഷം വന്ന എന്റെ ചില സിനിമ കണ്ടിട്ട് എനിക്ക് അയ്യേ എന്ന് തോന്നിയിട്ടുണ്ട്. തിരയുടെ പിന്നിൽ പണി അറിയാവുന്ന ഒരു സംവിധായകനുണ്ടായിരുന്നു. തട്ടുപൊളിപ്പൻ കളർപടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ലവ് ആക്ഷൻ ഡ്രാമ ചെയ്തത്.

‘സിനിമ എന്നുപറയുന്നത് ആത്യന്തികമായി സാമാന്യബുദ്ധിയാണ്. ഇവിടെ സാങ്കേതികവിദഗ്ധർക്ക് പഞ്ഞമൊന്നുമില്ല. എല്ലാവർക്കും കാര്യങ്ങളറിയാം. ലൈറ്റിങ് പാറ്റേൺ വരെ ഇന്നത്തെ പിള്ളേർ പറയുന്നു. നല്ല കഥയില്ല എന്നത് മാത്രമാണ് പ്രശ്നം. നല്ല എഴുത്തും കുത്തും കഥയുമറിയുന്ന ഒരുത്തനും ഇവിടെയില്ല. വളരെ വിരളമായ കുറച്ചുപേർ വരുന്നുണ്ട്. അവരുടെ സിനിമ അത്യാവശ്യം ഓടുന്നുണ്ട്. ബാക്കിയെല്ലാം പൊട്ടുന്നുമുണ്ട്. അപ്പോ എന്നോടുചോദിക്കും നിനക്ക് എന്തെങ്കിലും അറിയാമോ എന്ന്. എനിക്കൊരുവകയും അറിഞ്ഞുകൂടാ. പക്ഷേ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും’, ധ്യാൻ വ്യക്തമാക്കി.

പുതിയ ചിത്രങ്ങളേക്കുറിച്ചും ധ്യാൻ സംസാരിച്ചു. സംവിധാനം ചെയ്യാൻ തുടങ്ങുന്ന സിനിമ ഏകദേശം തിരക്കഥ പൂർത്തിയായിട്ടുണ്ട്. റൊമാന്റിക് കോമഡിയാണ്. ലവ് ആക്ഷൻ ഡ്രാമ പോലെ ആയിരിക്കില്ല. കപ്യാര്-2 എഴുതുന്നുണ്ട്. പിന്നെ മഞ്ജു ചേച്ചിക്ക് വേണ്ടി എഴുതിയ ഒരു പടമുണ്ട്. അത് അടുത്ത വർഷം ഷൂട്ട് തുടങ്ങും. ചില കമ്മിറ്റ്മെന്റുകൾ ഉണ്ട്. അതു തീർത്താൽ ഇപ്പറഞ്ഞതൊക്കെ തുടങ്ങും, ധ്യാൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.