എഐ ക്യാമറ; വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം; ലൈറ്റ് ഇട്ടാലും പകർത്തും;കുറ്റകൃത്യങ്ങൾക്ക് അനുസരിച്ച് ക്യാമറ മറ്റ് സ്ഥലങ്ങളിലേക്കു മാറ്റും

തിരുവനന്തപുരം :അമിത വേഗം പിടികൂടാനുള്ള ക്യാമറകളിൽ നമ്പർ പ്ലേറ്റ് മാത്രമാണു തെളിച്ചത്തോടെ ദൃശ്യമായിരുന്നത്. പുതിയ എഐ ക്യാമറകൾ ഇൻഫ്രാ റെഡ് ഉപയോഗിച്ച് വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണുന്നു.

Advertisements

സീറ്റ് ബെൽറ്റ് ഇടാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും പിഴ ചുമത്താൻ സാധിക്കുന്നത് അതിനാലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനത്തിനകത്തു ലൈറ്റ് ഇട്ടാൽ ക്യാമറയ്ക്ക് ദൃശ്യം പകർത്താൻ കഴിയാതെ വരുമെന്ന് വിചാരിക്കേണ്ട. കിട്ടുന്ന ഏതു ദൃശ്യവും പല വിധത്തിൽ തെളിച്ചം കൂട്ടിയും കുറച്ചും കാണാൻ സംവിധാനമുണ്ട്.

ചെറിയ കുട്ടികൾക്ക് അവർക്ക് പാകമായ ഹെൽമറ്റ് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ അഭ്യർഥന. വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും ഹെൽമറ്റ് എടുത്ത് കുട്ടികളുടെ തലയിൽ വച്ചാൽ ക്യാമറയെ പറ്റിക്കാമെങ്കിലും കുട്ടിക്ക് ഇത്തരം ഹെൽമറ്റുകൾ അപകടമുണ്ടാക്കാൻ സാധ്യത ഉണ്ട്.

എഐ ക്യാമറ ഇല്ലാത്തിടത്ത് എന്തു നിയമ ലംഘനവും ആകാം എന്നു കരുതരുത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കുറ്റകൃത്യങ്ങൾ കുറയുന്നതിന് അനുസരിച്ച് മറ്റ് സ്ഥലങ്ങളിലേക്കു മാറ്റും.

നിയമലംഘനങ്ങൾ ഏറെ നടക്കാൻ സാധ്യതയുള്ള ഇടവഴികളിൽ പോലും ഭാവിയിൽ ക്യാമറകൾ ഇടം പിടിച്ചേക്കും.

Hot Topics

Related Articles