അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി : സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു; പരാതി നൽകിയിട്ടും സംഭവം പൂഴ്ത്തി വെച്ച ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ആലപ്പുഴ: അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭാര്യയെ തല്ലിയ സംഭവത്തിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിപിൻ സി ബാബുവിനെതിരെ നടപടി എടുത്ത് പാർട്ടി . ബിപിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.

Advertisements

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി യോഗം ചേർന്നാണ് നടപടിയെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മാസം മുൻപ് ബിപിന്റെ ഭാര്യ മിനിസ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് സംഭവത്തിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനമടക്കം ആരോപണം ഉള്ളതായിരുന്നു പരാതി. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇത് പൂഴ്ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പങ്കെടുത്ത പരിപാടിയിൽ രൂക്ഷമായ ഭാഷയിലാണ് വിഷയത്തിൽ ജില്ലാ നേതൃത്വത്തെ എംവി ഗോവിന്ദൻ വിമർശിച്ചത്. ഗാർഹിക പീഡനം നടന്നതായി തെളിഞ്ഞതിനാൽ നടപടി വേണമെന്നു എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്ന് ബിപിൻ സി ബാബുവിനെ സസ്പെന്റ് ചെയ്തത്.

ബിബിൻ സി ബാബുവിന്റെ ഭാര്യ മിനിസ ജബ്ബാർ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സിപിഎം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗവുമാണ്.

Hot Topics

Related Articles