ന്യൂഡൽഹി: ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകർ. താരങ്ങൾക്ക് കർഷകരുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് കർഷക നേതാവ് രാകേഷ് ടികായത് അറിയിച്ചു. ഗുസ്തിക്കാർക്ക് പിന്തുണയുമായി ഭാരതീയ കിസാൻ മോർച്ച ഉഗ്രഹൻ നേതാക്കൾ ജന്തർ മന്ദറിലെത്തി.
താരങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് കർഷക നേതാവായ ചൗധരി സുരേന്ദർ സോളങ്കി പറഞ്ഞു. ഇത്തരം കേസുകളിൽ ഡൽഹി പൊലീസ് നടപടിയെടുക്കാറില്ലേയെന്ന് രാകേഷ് ടികായത് ചോദിച്ചു. എടുത്തിട്ടുണ്ടെങ്കിൽ ബ്രിജ് ഭൂഷനെയും അറസ്റ്റ് ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഖാപ് പഞ്ചായത്ത് നേതാക്കൾ വിഷയം ചർച്ച ചെയ്യും. പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക് പിന്തുണ നൽകുന്നതിനായി ജന്തർമന്തറിലേക്ക് മാർച്ച് നടത്തുമെന്നും ഡൽഹിയിലെ പ്രതിഷേധ സ്ഥലത്ത് രാകേഷ് ടികായത് പറഞ്ഞു.
അതേസമയം, പ്രതിഷേധം നടക്കുന്ന സ്ഥലത്തും അതിർത്തി പ്രദേശങ്ങളിലും മണൽ നിറച്ച ട്രക്കുകൾ ഉപയോഗിച്ച് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ റോഡുകൾ ബാരിക്കേഡ് ചെയ്തിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്കും പട്രോളിങ്ങിനും പുറമെ സംഘർഷങ്ങൾ ഉണ്ടായാൽ തടയാൻ കലാപ നിയന്ത്രണ സംഘങ്ങളേയും ജന്ദർ മന്തറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധ സമരം നടത്തുന്ന താരങ്ങൾക്കൊപ്പം പിന്തുണ അറിയിച്ച് രംഗത്തെത്തിയതിന് ഗുസ്തി താരം കർഷകർക്ക് നന്ദി പറഞ്ഞു. ‘പ്രതിഷേധിക്കുന്ന ഞങ്ങൾ നിങ്ങളുടെ പെൺമക്കളാണ്. ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി. ഇത്തരം അനീതിക്കെതിരെ പോരാടുന്ന ഓരോ മകൾക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു’, ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.