കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പൂവൻതുരുത്ത് സ്വദേശിയായ ടാക്‌സി ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രണം; സദാചാര ഗുണ്ട ചമഞ്ഞ് ആക്രമണം നടത്തിയ സംഘം പഴ്‌സും പണവും കവർന്നു; ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ടാക്‌സി ഡ്രൈവർക്ക് നേരെ സദാചാര ഗുണ്ടാ സംഘത്തിന്റെ ആക്രമണം. റോഡരികിൽ നിന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം, ഡ്രൈവറെ തടഞ്ഞു നിർത്തി ആക്രമിക്കുകയും, പഴ്‌സും പണവും അപഹരിക്കുകയും ചെയ്തു. കോട്ടയം പൂവൻതുരുത്ത് മുണ്ടയ്ക്കൽ സ്വദേശിയായ ജോജോ ജോസഫിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Advertisements

ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ എം.സിബിഎസ് സെമിനാരിയിൽ ഓട്ടത്തിന് ശേഷം കാർ ഇവിടെ ഇട്ട ശേഷം പൊടിമറ്റം ഭാഗത്ത് എത്തി ബസ് കാത്ത് നിൽക്കുകയായിരുന്നു ജോജോ. ഈ സമയം ഇവിടെ എത്തിയ രണ്ടു യുവാക്കൾ ജോജോയെ ചോദ്യം ചെയ്തു. എവിടെ പോകുകയാണ് എന്തിന് പോകുകയാണ് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയ യുവാക്കൾ ജോജോയെ തടഞ്ഞ് വയ്ക്കുകയും മർദിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമത്തിൽ ഭയന്ന് പോയ ജോജോ ഇവിടെ നിന്നും ഓടി 27 ആം മൈലിലെ എഫ്‌സിസി പ്രൊവിൻഷ്യൽ ഹൗസിൽ കയറി. ഇവിടെ എത്തിയും അക്രമി സംഘം ആക്രമണം തുടർന്നു. ഇവിടെ വച്ച് ജോജോയെ മർദിച്ച അക്രമികൾ ജോജോയുടെ പഴ്‌സ് അപഹരിച്ചു. മർദനം ഏറ്റ് താഴെ വീണ ജോജോയുടെ കാലിൽ മുറിവുണ്ടായി. വിഷയത്തിൽ കാഞ്ഞിരപ്പള്ളി പൊലീസിൽ ജോജോ പരാതി നൽകി. കോട്ടയത്ത് എത്തിയ ശേഷം ജില്ലാ ജനറൽ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടി.

Hot Topics

Related Articles