അരിക്കൊമ്പൻ വീണ്ടും മേഘമലയിലെ ജനവാസ മേഖലയിൽ… നിരീക്ഷണം തുടരുന്നു; ജാഗ്രതയോടെ പ്രദേശവാസികൾ

മേഘമല: തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ വീണ്ടുമെത്തി. ഇന്നലെ രാത്രി ചിന്നമന്നൂർ നിന്നും മേഘമലക്ക് പോകുന്ന വഴിയിലാണ്   അരിക്കൊമ്പൻ ഇറങ്ങിയത്. എന്നാല്‍ രാത്രി തന്നെ അരിക്കൊമ്പന്‍ തിരികെ കാട്ടിലേക്ക് മടങ്ങി.

Advertisements

നിലവിൽ വനത്തിനുള്ളിൽ തന്നെയാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷ അരി ക്കൊമ്പനെ മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പന്‍റെ സിഗ്നല്‍ ലഭിക്കാതെ വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ കേരളം റേഡിയോ കോളര്‍ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ വീടിന്‍റെ കതക് തകര്‍ത്ത് കാട്ടാന അരി തിന്നത് അരിക്കൊമ്പനാണോയെന്ന് സംശയം ഉയര്‍ത്തി.

തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരന്തമായി വിലയിരുത്തുന്നുണ്ട്. അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ശല്യക്കാരനാവാതിരിക്കാനുള്ള നിരവധി മുന്‍കരുതല്‍ മാര്‍ഗങ്ങളും മേഖലയില്‍ അവലംബിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് സൌത്ത് പളനി ചെക്ക് പോസ്റ്റ് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് വിലക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

പളനി ചെക്ക് പോസ്റ്റ് ഭാഗത്ത് 20ഓളം പൊലീസുകാരെയും മേഘമല ഭാഗത്ത് 20 പൊലീസുകാരേയും ഇതിനോടകം തമിഴ്നാട് വിന്യസിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍, കമ്പം, ചിന്നമനൂര്‍ വനപാലകരുടെ നേതൃത്വത്തില്‍ മൂന്ന് സംഘമായാണ് അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ രാത്രിയും പകലും തമിഴ്നാട് നിരീക്ഷിക്കുന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.