കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ ആദരവും സാംസ്കാരിക സായാഹ്നവും

കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ വൈദിക താന്ത്രിക മേഖലയിൽ സുവർണ്ണ ജൂബിലി നിറവിൽ പ്രശോഭിക്കുന്ന കുമരകം കലാഭവൻ പ്രസിഡന്റ് ആയ ശ്രീ എം.എൻ ഗോപാലൻ ശാന്തിക്ക് ആദരവും സാംസ്കാരിക സായാഹ്നവും 16.5.2023 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു.

Advertisements

ശിവഗിരി ധർമ്മസംഘം പ്രസിഡണ്ട് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനവും, അനുഗ്രഹപ്രഭാഷണവും ആദരിക്കലും നടത്തുന്നു. പ്രശസ്ത തിരക്കഥാകൃത്ത് നിതീഷ് ജി സാംസ്കാരിക സായാഹ്നത്തിൽ പങ്കെടുക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കലാഭവൻ വർക്കിംഗ് പ്രസിഡണ്ട് ടി.കെ ലാൽ ജ്യോത്സ്യർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആറ്റാമംഗലം പള്ളി വികാരി റവറന്റ് ഫാദർ വിജി കുരുവിള ഇടയാട്ട്, നവ നസ്രത്ത് പള്ളി വികാരി റവറന്റ് ഫാദർ ആൻഡ് മുട്ടം, എസ്.കെ.എം ദേവസ്വം പ്രസിഡൻറ് എ.കെ ജയപ്രകാശ്, 315 ബാങ്ക് പ്രസിഡന്റ് കെ കേശവൻ, 1070ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്കറിയ, 2298 ബാങ്ക് പ്രസിഡണ്ട് എ.വി തോമസ്, കലാ സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ, സെക്രട്ടറി എസ് ഡി പ്രേംജി, ട്രഷറർ ജയരാജ് ട, ജോയിൻ സെക്രട്ടറി പി കെ അനിൽകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കുമരകം കലാഭവൻ കമ്മ്യൂണിക്കേഷൻസസ് അവതരിപ്പിക്കുന്ന സംഗീതാമൃതം ഉണ്ടായിരിക്കും.

Hot Topics

Related Articles