ഇസ്ലാമാബാദ് : ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാന്‍ ഖാനെ ഇന്ന് പാകിസ്ഥാനിലെ ഇസ്ലാമാബാദിലെ ന്യു പൊലീസ് ഗസ്റ്റ് ഹൗസില്‍ ഹാജരാക്കും.നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍എബി) കസ്റ്റഡിയില്‍ ഇമ്രാന്‍ ഖാന്‍ നാലു മുതല്‍ അഞ്ച് ദിവസം വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന്, ക്വറ്റ, കറാച്ചി, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ നിരവധി നഗരങ്ങളില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഭൂതപൂര്‍വമായ ദൃശ്യങ്ങളില്‍, പിടിഐ അനുകൂലികള്‍ റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്തും ലാഹോറിലെ കോര്‍പ്‌സ് കമാന്‍ഡറുടെ വസതിയിലും അതിക്രമിച്ചുകയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അല്‍ ഖാദ്ര്‍ സര്‍വകലാശാലയുടെ നിര്‍മാണത്തിനായി രൂപികരിച്ച ട്രസ്റ്റ്, സ്വകാര്യ കമ്ബനിയുമായി ഭൂമിയിടപാട് നടത്തിയതില്‍ ഇമ്രാനും ഭാര്യ ബുഷ്‌റ ബിബിക്കും സഹായികള്‍ക്കും പങ്കുണ്ടെന്ന കേസില്‍ വാദം കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതി പരിസരത്ത് ഹാജരായപ്പോഴാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനുമായ ഇമ്രാൻ അറസ്റ്റിലായത്.