താനൂര്‍ ബോട്ട് അപകടം : ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു ; സംഭവം ജസ്റ്റിസ് വി. കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും

മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തെ കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.

Advertisements

സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തില്‍ എസ്പി, ചീഫ് പോർട്ട് സർവേയർ എന്നിവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതിനിടെ, അപകടത്തിൽപെട്ട ബോട്ടിന്‍റെ സ്രാങ്കിനെ പൊലീസ് പിടികൂടി. ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിച്ച ഡ്രൈവർ ദിനേശനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ബോട്ടിലെ മറ്റൊരു ജീവനക്കാരൻ രാജൻ ഒളിവിൽ തുടരുകയാണ്.

അതേസമയം, ബോട്ട് സർവീസിന് ഉദ്യോഗസ്ഥ തലത്തിൽ ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ മുഖ്യ പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ നാളെ സമർപ്പിക്കും.

Hot Topics

Related Articles