തിരുവനന്തപുരം : മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഞായറാഴ്ചയോടെ മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശ് – മ്യാൻമാർ തീരം തൊടും. കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും മഴ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.