ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പാക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹത്തെ മാറ്റിയത്. അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പുതിയ നടപടി.
തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് നാളെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും ഇമ്രാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാൻ എത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയിരുന്നു.