ജഡ്ജിമാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി : ഗുജറാത്ത് സർക്കാരിന് തിരിച്ചടി; സ്റ്റേ ചെയ്തത് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവരുടെ പട്ടിക

ദില്ലി: അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിയാക്കാനുള്ള നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.

Advertisements

പരിധിക്കടന്നുള്ള നടപടിയെന്ന് സുപ്രീം കോടതി വിമർശിച്ചു. നേരത്തെ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മയെ രാജ്‌കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്ജിയായിട്ടാണ നിയമിച്ചത്. സ്റ്റേ ഉത്തരവ് ഇറക്കിയതോടെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി എച്ച്.എച്ച്.വർമ്മക്ക് തിരികെ എത്തേണ്ടി വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനക്കയറ്റം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ പട്ടിക ഇറക്കിയതിനാണ് സ്റ്റേ വന്നിരിക്കുന്നത്. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു ഹർജി. ഇതിൽ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് സർക്കാർ വിഞ്ജാപനം ഇറക്കിയത്.

Hot Topics

Related Articles