തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. എന്നാൽ ഒ.പി ബഹിഷ്കരണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
Advertisements
എമർജൻസി ഡ്യൂട്ടി ചെയ്യും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകിയതായി ഡോക്ടർമാർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതിയായ സെക്യൂരിറ്റിയുളള സ്ഥലങ്ങളിൽ മാത്രം ഹൗസ് സർജൻമാരെ നിയമിക്കാമെന്ന ഉറപ്പും ലഭിച്ചതായും അവർ പറഞ്ഞു. ഡോക്ടർ വീണ ജോർജുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.