“കോടതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു; ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല : കോടതിക്കു നേരയും കടുത്ത സൈബര്‍ ആക്രമണം: ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ല” : രൂക്ഷമായി പരാമർശിച്ച് ഹൈക്കോടതി

എറണാകുളം: താനൂര്‍ ബോട്ട് ദുരന്തത്തിൽ
സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നു എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Advertisements

ഒരു സാധാരണ പൗരനെന്ന നിലയില്‍, ഇനിയൊരു ബോട്ടം ദുരന്തം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാവുമെന്ന് അറിയിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

’32 വര്‍ഷമായി ഞാന്‍ കോടതി നടപടികളുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തയാഴ്ച്ച കേസ് ചീഫ് ജസ്റ്റിസിന് മുമ്പിലേക്ക് എത്തുന്നതിനിടെ മറ്റൊരു ദുരന്തം കൂടി ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. കോടതി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അതിനെ സര്‍ക്കാര്‍ വിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്നു. വിഷയത്തില്‍ സ്വമേധയാ കേസെടുത്തിനാല്‍ കോടതിയും ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാവുകയാണ്.’ ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ പറഞ്ഞു.

ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു.

സംസ്ഥാനത്തെ ബോട്ടുകളെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരല്ലേ. അമിത ഭാരം കയറ്റി ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ വൈകാരികമായി തളര്‍ന്നിരിക്കുകയാണ്. ഞങ്ങള്‍ക്ക് കുട്ടികളെ നഷ്ടപ്പെട്ടു. പോലീസ് അന്വേഷണം നടക്കെട്ട, അതില്‍ ഇടപെടുന്നില്ല. ഇതുവരേയും സഹിഷ്ണുത പാലിച്ചു. ലക്ഷണ രേഖ ഇതിനകം മറികടന്നു. ഇക്കാര്യത്തില്‍ നിശബ്ദരാക്കാനാകില്ല.’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

‘ബന്ധപ്പെട്ടവര്‍ ക്യത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തുമ്പോള്‍ മാത്രമാണ് ഇടപെടുന്നത്. മൈക്രോ മാനേജ്‌മെന്റ് ചെയ്യാനല്ല ഞങ്ങള്‍ ഇവിടെ വന്നത്. ചെയ്യേണ്ട പണിയില്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ ഇടപെടുന്നത്. രാജ്യത്തെ മികച്ച പൊലീസ് സേനയാണ് നമ്മുടേത്. അത് നിലനിര്‍ത്തേണ്ടതുണ്ട്.

ബോട്ടുകളില്‍ അമിതമായി ആളുകളെ കയറ്റുന്നതാണ് പ്രശ്‌നം. ഗുരുത്വാകര്‍ഷണ കേന്ദ്രം എന്താണെന്ന് ഈ കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അറിയാമോ? ഒരു കുടുംബത്തിന് 11 പേര്‍ നഷ്ടപ്പെട്ടതായി അറിഞ്ഞു. ഭരണഘടനയോടും ജനങ്ങളോടും ഞങ്ങള്‍ക്ക് ധാര്‍മ്മികതയുണ്ട്.’ എന്നും കോടതി വിമര്‍ശിച്ചു.

കേസില്‍ കക്ഷി ചേരാന്‍ മരിച്ചയാളുടെ അമ്മ നല്‍കിയ അപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. കേസില്‍ അഡ്വ. വിഎം ശ്യാംകുമാറിനെ അമിക്കസ്‌ക്യൂറിയായി ഹൈക്കേടതി നിയോഗിച്ചു.

കേരളത്തില്‍ ആകെ എത്ര ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് ചോദിച്ച കോടതി, ഇവയെല്ലാം പരിശോധിക്കാന്‍ സമയമെടുത്തേക്കാം. അത് നടക്കട്ടെ. എന്നാല്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റി സര്‍വ്വീസ് നടത്തരുതെന്ന കൃത്യമായ നിര്‍ദേശം നല്‍കണമെന്ന് നിർദേശിച്ചു. ഈ ബോട്ടുകള്‍ക്കെല്ലാം ഇന്‍ഷൂറന്‍സ് ഉണ്ടോ. അത് നിര്‍ബന്ധമല്ലേയെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് കോടതി നിര്‍ദേശിച്ചിരുന്നു. കളക്ടര്‍ റിപ്പേര്‍ട്ട് സമര്‍പ്പിച്ചതിനൊപ്പം മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്‌തെന്നും കോടതിയെ അറിയിച്ചു.

കേരളത്തില്‍ സംഭവിച്ച മിക്ക ബോട്ട് അപകടങ്ങളുടേയും കാരണം അമിതമായി ആളുകളെ കയറ്റിയതാണെന്നും കോടതി വിമര്‍ശിച്ചു. ഇത് തടയാന്‍ എന്താണ് ചെയ്തതെന്ന് കോടതി ആരാഞ്ഞപ്പോള്‍ ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി.

എന്നാല്‍, കളക്ടര്‍ എന്നത് ഒരു ജില്ലയുടെ പ്രതിനിധിയാണ്. മിക്കവാറും എല്ലാ ജലാശയങ്ങളിലും ഇപ്പോള്‍ ബോട്ടുകളുണ്ട്. മികച്ച, സുരക്ഷിതമായ ടൂറിസമാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.