ന്യൂഡല്‍ഹി: പത്ത് ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. ജൂണ്‍ നാലിന് നടക്കുന്ന പരിപാടിയിൽ 5000 വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയ പശ്ചാത്തലത്തിലാണ് രാഹുലിന്റെ അമേരിക്കന്‍ പര്യടനം. മെയ് 31 മുതല്‍ 10 ദിവസമാണ് അമേരിക്കയിലെ വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും നടക്കുന്ന ചര്‍ച്ച സമ്മേളനങ്ങളില്‍ പങ്കെടുക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ചടങ്ങില്‍ പ്രസംഗിക്കും. അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും രാഹുല്‍ കാണും.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി.
‘ഞങ്ങള്‍ക്ക് വെറുപ്പ് കൊണ്ടോ വിദ്വേഷം കൊണ്ടോ അല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്‌നേഹം കൊണ്ടും ഹൃദയം തുറന്നുകാട്ടിയുമാണ് പോരാടിയത്. ഈ രാജ്യം സ്‌നേഹം കാംക്ഷിക്കുന്നുവെന്ന് കര്‍ണാടക ഞങ്ങള്‍ക്ക് കാണിച്ചുതന്നു. വിദ്വേഷത്തിന്റെ കട പൂട്ടി ഇവിടെ സ്‌നേഹത്തിന്റെ കട തുറന്നു’, രാഹുല്‍ ഗാന്ധി പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് വെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.