റാന്നി:
റാന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ വകുപ്പിന്റെ 34 സബ് സെന്ററുകള്‍ നവീകരിക്കുന്നതിനായി 2.38 കോടി രൂപ വിനിയോഗിക്കുമെന്ന്് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇതോടെ റാന്നിയിലെ 49 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറും. റാന്നിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് അധികൃതരുടെ യോഗത്തിനു ശേഷമാണ് ഇക്കാര്യം എംഎല്‍എ അറിയിച്ചത്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ഏഴ് ലക്ഷം രൂപ വീതമാണ് ഓരോ സബ് സെന്ററിനും നല്‍കുക. സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സബ് സെന്ററുകള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം ഒരുക്കി നല്‍കുന്നതിന് പഞ്ചായത്തിനോട് ആവശ്യപ്പെടും. വടശേരിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ 11 ( 1 ) നോട്ടിഫിക്കേഷന്‍ വന്നാല്‍ അഡ്വാന്‍സ് പൊസഷന്‍ വഴി സ്ഥലം ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ലക്ഷ്യാപദ്ധതി പ്രകാരം 69 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം നടത്തും. അങ്ങാടി പി എച്ച്എസ്ഇയുടെ കെട്ടിട നിര്‍മാണം ടെന്‍ഡര്‍ കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാഞ്ഞീറ്റുകരയുടെ കെട്ടിടത്തിന്റെ നിര്‍മാണവും ടെന്‍ഡര്‍ ആയിട്ടുണ്ട്. എഴുമറ്റൂര്‍ സിഎച്ച്എസ്ഇയുടെ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ്, ഡിപി ഒ ഡോ. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.