‘താക്കീത് ‘ സമരവുമായി എൻ.ജി.ഒ അസോസിയേഷൻ

പാമ്പാടി : സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ ‘താക്കീത് ‘ സമരവുമായി കേരള എൻ ജി ഒ അസോസിയേഷൻ. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിൻ്റെ ഭാഗമായി പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടന്ന താക്കീത് – പ്രതിഷേധ കൂട്ടായ്മ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.

Advertisements

രണ്ടര വർഷത്തെ 5 ഗഡു ക്ഷാമബത്ത കുടിശിക അനുവദിക്കുക, 4 സാമ്പത്തിക വർഷമായി തടഞ്ഞ് വച്ച ലീവ് സറണ്ടർ അനുവദിക്കുക, 2019 ലെ ശബള പരിഷ്ക്കരണ കുടിശിക നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക , കരാർ – പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസോസിയേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ബിജു എം കുര്യൻ , ഈപ്പൻ ഏബ്രഹാം , ജയിൻ കേശവൻ , സന്ധ്യ ചന്ദ്രശേഖർ, അരുൺ വി സുരേന്ദ്രൻ ജയശ്രീ കെ.ജി. ,ബിന്ദു കെ.എ., കവിരാജ് വി, റോബി ജോസ് , ഷൈസൺ ജിയോ ജോസ് എന്നിവർ നേതൃത്വം നൽകി .

Hot Topics

Related Articles