എന്റെ വാഹനം കടന്നുപോകാന്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് ; സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ ഒഴിവാക്കും ; കർണാടക
മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: തന്റെ വാഹനം കടന്നുപോകാന്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ ഒഴിവാക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു. വാഹനങ്ങള്‍ തടഞ്ഞിടുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് ഈ നിര്‍ദേശം നല്‍കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Advertisements

ശനിയാഴ്ചയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാന്‍ തീരുമാനം എടുത്തത്.

Hot Topics

Related Articles