തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റി വാർഷിക പൊതുയോഗം

തലയാഴം : പഞ്ചായത്തിലെ സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 3-) മത് വാർഷികം ഉല്ലല പി എസ്സ് എസ്സ് ഗവ.എൽ പി എസ്സിൽ നടന്നു. പ്രസിഡന്റ് റ്റി.റ്റി ബൈജു അദ്ധ്യക്ഷത വഹിച്ചു. നവജീവൻ ടി.യു തോമസ് യോഗം ഉത്ഘാടനം ചെയ്തു. ഡോ.രാജു ടി മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ദീപേഷ് എ എസ്സ്, റേഞ്ച് ഫോറസ്റ്റ് ആഫീസർ ബെന്നി, അസി. പബ്ലിക് പ്രേസിക്യൂട്ടർ സ്വപ്ന എന്നിവർ സംസാരിച്ചു. മൂന്നു വർഷത്തിനുള്ളിൽ 107 കുടുംബങ്ങൾ ക്കായി 12 ലക്ഷം രൂപയുടെ ചികിത്സാ – വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.പഞ്ചായത്തിലെ 6 സ്കൂളുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവികന്ന കുട്ടിക്കുള്ള സാമ്പത്തിക സഹായങ്ങളും പ്രവർത്തന കാലത്ത് വിതരണം ചെയ്തു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനു തകുന്ന വിവിധ ക്ലാസ്സുകളും പ്രവർത്തന കാലത്ത് നടത്തുകയുണ്ടായി.സോസൈറ്റിക്ക് തുടർച്ചയായി മൂനാം തവണയും ടൈറ്റിൽ സൊങ്ങ് സംഭാവന ചെയ്തത് മെയ്സൺ മുരളി, കർണാടക സംഗീത രത്നം ഷിബുരാജ് പനച്ചിക്കാട് എന്നിവർ ചേർന്ന് ആണ് വേദിയിൽ ഇവരെ ആദരിച്ചു വേദിയിൽ ഗാനം ആലപിച്ച് ഷിബുരാജ് പനച്ചിക്കാട് സംഗീത സാദ്രമാക്കി.

Advertisements

Hot Topics

Related Articles