പരാതികളും രേഖകളും കഴുത്തിൽ തൂക്കി മധ്യവയസ്കൻ പഞ്ചായത്ത് ഓഫീസിൽ തൂങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തിൽ തൂക്കി മധ്യവയസ്കൻ തൂങ്ങിമരിച്ചു. പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാക്ക് പഴംപൊറോട്ട് ആണ് മരിച്ചത്.

Advertisements

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റസാഖിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. റസാഖിന്റെ സഹോദരന്‍ ശ്വാസകോശരോഗം വന്ന് ഏതാനും മാസം മുന്‍പാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിലെ പുക ശ്വസിച്ചാണ് സഹോദരന്‍ മരിച്ചത് എന്ന് റസാഖ് പയമ്പ്രോട്ട് ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും അദ്ദേഹം അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.