മോഡൽ ഇൻക്ലൂസീവ് എജ്യൂക്കേഷനൽ റിസോഴ്സ് സെന്റർ പെരുവ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

പെരുവ : മുളക്കുളം പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ ങ്ങാളായ പരിശീലന പരിപാടികൾ നടപ്പാക്കുന്നതിന് കുറവിലങ്ങാട് വിദ്യാഭ്യാസ സബ് ജില്ലയുടെ കീഴിൽ പുതിയതായി അനുവദിച്ച മോഡൽ ഇൻക്ലൂസീവ് എജ്യൂക്കേഷനൽ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം പെരുവ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.

Advertisements

മുളക്കുളം പഞ്ചായത്തിലെ 25 വിദ്യാർത്ഥികൾക്ക് പെരുവ നോഡൽ സെന്ററിന്റെ ആദ്യ ബാച്ചിൽ പ്രവേശനം നൽകിയതായി അധികൃതർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറവിലങ്ങാട് കുര്യം കേന്ദ്രമായി പ്രവർത്തിക്കുന്ന മെയിൻ സെന്ററിൽ വളരെ ഏറെ ദൂരം യാത്ര ചെയ്തു എത്തിച്ചേരുന്ന കാര്യത്തിൽ മുളക്കുളം പഞ്ചായത്തിലെ നിരവധിയായ കുട്ടികളും മാതാപിതാക്കളും അനുഭവിച്ചുവരുന്ന ദുരിത പൂർണ്ണമായ സാഹചര്യങ്ങളും യാത്രാ ക്ലേശവും കണക്കിലെടുത്താണ് പെരുവ കേന്ദ്രമായി പുതിയ നോഡൽ സെന്റർ അനുവദിച്ചതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് വരണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.

മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശില്പ ദാസ് , എസ്എസ് കെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സതീഷ് ജോസഫ് , സ്പെഷ്യൽ എജ്യുക്കേറ്റർ മേരി, ജനിത നയൻ സെക്കൻഡറി പ്രിൻസിപ്പൽ മണി ഐ സി , വി എച്ച് എസ് സി പ്രിൻസിപ്പൽ ഷീബ പോൾ , സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി.ആർ , പി ടി എ പ്രസിഡന്റ് ബിന്ദുമോൾ സന്തോഷ് , എം പി ടി എ പ്രസിഡന്റ് ബിജുമോൾ കെ എം , മിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles