ദില്ലി: പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തി കൊലപ്പെടുത്തി. സാഹിൽ എന്ന ഇരുപതുകാരനാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് സാഹിൽ.
കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി വഴിയിൽ വെച്ച് ആൾക്കാർ നോക്കിനിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാഹിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുകയായിരുന്നു. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല.
കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിക്ക് 50 തവണ കുത്തേറ്റിട്ടുണ്ടെന്ന് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കല്ലുകൊണ്ട് പലതവണ തലക്കടിച്ചുവെന്നും ദില്ലി വനിതകൾക്കും പെൺകുട്ടികൾക്കും ഒട്ടും സുരക്ഷിതമല്ലാത്ത ഇടമായി മാറിയെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.