അയർക്കുന്നം ഗ്രാമപഞ്ചായത്ത് പുന്നത്തറ പഴയ പള്ളി തിരുവമ്പാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

അയർക്കുന്നം: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പുന്നത്തറ പഴയ പള്ളി തിരുവമ്പാടി കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി നിർവഹിച്ചു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപയും തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് പുതുമന അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസഫ് ചാമക്കാല വാർഡ് മെമ്പർമാരായ ജോണി എടേട്ട് ടോംസി ജോസഫ് കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ജോസ് കൊറ്റത്തിൽ ജോസ് കുടകശേരി ബിജു ചക്കാല ജോഷി മുത്തൂറ്റ് സോമ ശേഖരൻ നായർ ആലിസ് രാജു അനിൽകുമാർ ജോസ് പുന്നത്തറ എബിൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles