മറുനാടൻ ഓഫിസ് പൂട്ടുമെന്ന വെല്ലുവിളിയുമായി പി.വി അൻവർ ; പൂട്ടിക്കുമെങ്കിൽ നേരത്തെ പറയണമെന്ന് ഷാജൻ : ഷാജനും അൻവറും നേർക്കുനേർ : കയ്യടിയുമായി ഫാൻസും 

കൊച്ചി : മറുനാടൻ ഓഫിസ് അടച്ച് പൂട്ടുമെന്ന വെല്ലുവിളിയുമായി പി.വി അൻവർ എം.എൽ.എ. മറുനാടൻ മലയാളിയുടെ രജിസ്ട്രേഷനിലെ ക്രമക്കേട് പുറത്ത് കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി, പി.വി അൻവർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. അൻവറിന്റെ പോസ്റ്റിന് മറുപടി കമന്റുമായി ഷാജൻ സ്കറിയയും എത്തി. ഏകദേശം ഒരു ഡേറ്റ് കൂടി പറയാമോ അൻവറിക്ക PV ANVAR? പുതിയ ഓഫീസ് ഒക്കെ എടുക്കാൻ നേരം വേണമല്ലോ.. നേരത്തെ തയ്യാറാവാനാണ് … – എന്ന് കമന്റിട്ട ഷാജൻ , അൻവറിന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ രണ്ടു പേരുടെയും ഫാൻസ് തമ്മിൽ ഏറ്റുമുട്ടലും തെറി വിളിയും തുടങ്ങി. 

Advertisements

മറുനാടൻ ഷാജൻ സ്കറിയയോടാണ്..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1.നിന്റെ പട്ടത്തെ ഓഫീസിൽ നിന്ന് നിന്നെ താഴെ ഇറക്കും.അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട.വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്‌.

“പൂട്ടിക്കും”എന്നാണ് പറഞ്ഞത്‌.

2.രജിസ്ട്രാർ ഓഫ്‌ കമ്പനീസിൽ വ്യാജരേഖ ചമച്ച്‌,നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യിപ്പിച്ചിരിക്കും.

3.വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും.നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്‌?നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമ്മാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും.

ഈ പറയുന്ന മൂന്നും നടക്കും.നടന്നിരിക്കും.

കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ്‌ ആദ്യമേ പറയുന്നു.

തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത്‌ കാണിക്ക്‌..

പിന്നെ ഏഷ്യാനെറ്റിലെ നിന്റെ 

കൂട്ടുകാരുടെ കാര്യം.

അതുങ്ങൾടെ പാട്‌ അതുങ്ങൾക്കറിയാം.

Hot Topics

Related Articles