തിരുവല്ല : ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷന്റെയും(എച്ച് ആർ എഫ് ) , പുല്ലാട് നാട്ടുകൂട്ടത്തിന്റെയും നേതൃത്വത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട പുല്ലാട് എസ് വി എച്ച് എസ്, കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂൾ , പുറമറ്റം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ , കുമ്പനാട് ഗവൺമെന്റ് എൽപിഎസ്, പുല്ലാട് ഗവൺമെന്റ് മോഡൽ യുപിഎസ്, മാരാമൺ എ എം യുപിഎസ്, വട്ടക്കോട്ട ഗവൺമെന്റ് യു പി ബി എസ് എന്നീ സ്കൂളുകളിലാണ് പഠനോപകരണ വിതരണം നടത്തിയത് .
നാട്ടുകൂട്ടം ചെയർമാൻ രഞ്ജിത് പി ചാക്കോയുടെ അധ്യക്ഷതയിൽ അജയകുമാർ വല്ലൂഴത്തിൽ ഉദ്ഘാടനം ചെയ്തു. എച്ച് ആർ എഫ് പത്തനംതിട്ട ജില്ലാ ട്രഷറർ മഹേഷ് തവിക, ഷിബു കുന്നപുഴ, ബിബിൻ തോമസ്, പി എൻ സുരേഷ് ബാബു, പ്രശാന്ത് പി പിള്ള, ജോമോൻ പുല്ലാട്, അശോക് കുമാർ , ഷൈനു കവലയിൽ, മനോജ് തടിശേരിൽ, സുരാജ് കടപ്ര എന്നിവർ വിവിധ സ്കൂളുകളിൽ നേതൃത്വം നൽകി.