തിരുവല്ല: പെരുംതുരുത്തിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവ് നായ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സ്കൂൾ തുറന്നതോടുകൂടി ബസ് കാത്തു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ ശല്യവും പേടിയും സൃഷ്ടിക്കുന്നു. നാട്ടുകാർ അധികൃതരെ പല തവണ വിവരം അറിയിച്ചിട്ടും നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. പെരിങ്ങര പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്ന് എൻ്റെ നാട് പെരുംതുരുത്തി ഫേസ്ബുക്ക് കൂട്ടായ്മയും ആവശ്യപ്പെട്ടു .
Advertisements