ആലപ്പുഴയിലെ സി.പി.എം നേതാക്കൾക്കിടയിൽ ഉള്ള വിഭാഗീയത : കടുത്ത നടപടികൾക്ക് ഒരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം ; പി.പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവർക്ക് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ സി പി എം നേതാക്കൾക്കിടയിൽ ഉള്ള വിഭാഗീയതയിൽ കടുത്ത നടപടികൾക്ക് ഒരുങ്ങി സിപിഎം സംസ്ഥാന നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് നോട്ടീസ് നൽകി.

Advertisements

വിഭാഗീയതയിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഈ മാസം 10 ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാല് ഏരിയാ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ രണ്ട് പ്രബല ഗ്രൂപ്പിൽപ്പെട്ടവർക്ക് നോട്ടീസയച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്ന് ഏരിയ സെക്രട്ടറിമാരും കുറ്റാരോപിതരിൽ ഉൾപ്പെടുന്നു.

പി കെ ബിജുവും ടി പി രാമകൃഷ്ണനും അംഗങ്ങളായ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.