കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യ : കോളേജ് ഗേറ്റ് ഉപരോധിച്ച് വിദ്യാർത്ഥികൾ ; സമരം ഏറ്റെടുത്ത് എസ്. എഫ്. ഐ ; പ്രതിഷേധം ആളിക്കത്തുന്നു

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് , കോളേജിനു മുന്നിൽ വിദ്യാർത്ഥികളുടെ സമരം. വിദ്യാർഥികൾ കോളേജ് ഗേറ്റ് ഉപരോധിക്കുകയാണ്. സമരം എസ്.എഫ്. ഐ ഏറ്റെടുത്തു. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സഹപാഠികൾ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

വിദ്യാർത്ഥിനിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും, കുറ്റക്കാരായവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോളേജിനു മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ വിദ്യാർഥി പ്രതിഷേധമാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധ സതീഷ് കോളേജ് ഹോസ്റ്റലിനുള്ളിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ കോളേജ് അധികൃതർക്കും, അധ്യാപകർക്കും എതിരെ വിദ്യാർഥികളും, ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളും  രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടയാണ് ഇപ്പോൾ വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

Hot Topics

Related Articles