യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം :  കടത്തുരുത്തിയിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ അകത്താന്തറ ഭാഗത്ത്  പൂത്തൂക്കരി വീട്ടിൽ ശ്രീക്കുട്ടൻ ഗോപി(29) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി അകത്താന്തറ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന  യുവാക്കളെ ആക്രമിക്കുകയായിരുന്നു. 

Advertisements

ശ്രീക്കുട്ടൻ ഗോപിയുടെ വീട്ടിൽ വച്ച് നടന്ന ബർത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ  പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ സുഹൃത്തുക്കളുമായി വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി കൊണ്ട്  ഇവരെ വെട്ടി  കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശ്രീക്കുട്ടൻ ഗോപിയെ പിടികൂടുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റു പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, സജിമോൻ എസ്.കെ, എ.എസ്.ഐ ബാബു,സി.പി.ഓ മാരായ ഷുക്കൂർ, അനൂപ് അപ്പുക്കുട്ടൻ സജയകുമാർ  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles