മുംബൈ: ഏറെ ആരാധകരുള്ള ശക്തിമാൻ എന്ന പരമ്പര സിനിമ ആക്കുമെന്ന് സീരിയലിന്‍റെ സൃഷ്ടാവ് മുകേഷ് ഖന്ന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ ശക്തിമാന്‍ സിനിമ ഉടന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് ഖന്ന.
മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ വഴി ചിത്രം അന്താരാഷ്‌ട്ര തലത്തിലുള്ള പ്രൊഡക്ഷനായിരിക്കും എന്നാണ് പറഞ്ഞത്. “കരാർ ഒപ്പുവച്ചു. ഇത് വളരെ വലിയൊരു സിനിമയാണ്. 200-300 കോടി രൂപ ചെലവ് വരും, സ്പൈഡർമാൻ നിർമ്മിച്ച സോണി പിക്‌ചേഴ്‌സ് നിർമ്മിക്കും. പക്ഷേ അത് ചില സാങ്കേതിക കാരണങ്ങളാല്‍ വൈകും. ആദ്യം തടസം കൊവിഡായിരുന്നു. സിനിമ നടക്കും എന്ന് നേരത്തെ തന്നെ ഞാന്‍ ഈ ചാനലിലൂടെ അറിയിച്ചിരുന്നു” – മുകേഷ് ഖന്ന പറയുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘എനിക്ക് ഇപ്പോള്‍ പറയാൻ കഴിയുന്നത് ശക്തിമാന്റെ ഗെറ്റപ്പിൽ ഞാൻ അഭിനയിക്കില്ല. ഒരു താരതമ്യവും വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് നിര്‍ത്തുന്നത്. പക്ഷേ സിനിമ വരുന്നുണ്ട്. വളരെ വേഗം തന്നെ അതിന്‍റെ ഫൈനല്‍ പ്രഖ്യാപനം ഉണ്ടാകും. ആരൊക്കെ അഭിനയിക്കും, ആരൊക്കെ സംവിധാനം ചെയ്യും എന്നതൊക്കെ നിങ്ങള്‍ക്ക് അപ്പോള്‍ മനസിലാകും” – മുകേഷ് ഖന്ന കൂട്ടിച്ചേര്‍ത്തു.
ദൂരദർശനിൽ 1997 സെപ്റ്റംബറിലാണ് ശക്തിമാൻ സംപ്രേക്ഷണം ചെയ്യാൻ ആരംഭിച്ചത്. 2005 മാർച്ച് വരെ ശക്തിമാൻ വിജയകരമായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.