മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച് അട്ടപാടി ഗവ. കോളേജില്‍ ജോലിക്ക് കയറി : കാസര്‍കോട് സ്വദേശിനിയായ പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് എതിരെ കേസ് എടുത്ത് പൊലീസ്

എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച് മറ്റൊരു കോളേജില്‍ ജോലിക്ക് ശ്രമിച്ചതായി പരാതി. കാസര്‍കോട് സ്വദേശിനിയായ വിദ്യ കെ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പൊലീസില്‍  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ കേസ് എടുത്തു.

കോളേജിന്‍റെ  സീലും വൈസ് പ്രിൻസിപ്പാലിന്‍റെ  ഒപ്പും വ്യാജമായി ഉണ്ടാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് രേഖ ചമച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 മുതൽ 2021 വരെ മഹാരാജാസ് കോളേജ് താത്കാലിക അധ്യാപികയായിരുന്നെന്ന വ്യാജ രേഖയാണ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത്.

പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകർ മഹാരാജാസ് കോളേജിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം അട്ടപ്പാടി പൊലീസിന് കൈമാറും.

Hot Topics

Related Articles