വിഭവ സമൃദ്ധമായ ഭക്ഷണം…ആവശ്യത്തിലേറെ ചിക്കനും, ട്യൂണയും…”120-ാം പിറന്നാൾ” അടിപൊളിയായി ആഘോഷിച്ച് ക്യാഷ്യസ്

വിഭവ സമൃദ്ധമായ ഭക്ഷണം… ആവശ്യത്തിലേറെ ചിക്കനും, ട്യൂണയും…ക്യാഷ്യസിന്റെ 120-ാം ജന്മദിനം അടിപൊളിയായി ആഘോഷിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ ക്വീൻസ്‌ലാന്റിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് ക്രോക്കോഡൈൽ പാർക്ക് അധികൃതർ. 1987 മുതൽ പാർക്കിലെ അന്തേവാസിയാണ് 18 അടി നീളമുള്ള ഈ ഭീമൻ മുതല. ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമായുള്ള മുതലാണ് ക്യാഷ്യസ്.

Advertisements

വലിയ മുതലകളെ കുറിച്ചുള്ള അന്താരാഷ്ട്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഇതിന് 120 വയസ്സ് കണക്കാക്കിയതെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1984 -ൽ ഡാർവിന്റെ തെക്ക്- പടിഞ്ഞാറ് 81 കിലോമീറ്റർ അകലെയുള്ള ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയിൽ നിന്നാണ് ഈ മുതലയെ പിടികൂടിയത്. കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ പിടികൂടിയത് എന്ന് മുതല ഗവേഷകനായ പ്രൊഫസർ ഗ്രെയിം വെബ് പറഞ്ഞു. 5 ഇഞ്ച് വലുപ്പത്തിൽ ഇതിന്റെ വാലും മൂക്കിന്റെ ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുള്ളതായാണ് അദ്ദേഹം പറഞ്ഞു.

എന്നാൽ കുറച്ച് വർഷങ്ങൾക്ക് ശേഷം ജോർജ്ജ് ക്രെയ്ഗ് എന്ന വ്യക്തി  കാഷ്യസിനെ വാങ്ങുകയും, 1987 -ൽ അതിനെ ഗ്രീൻ ഐലൻഡിലേക്ക് മാറ്റുകയുമായിരുന്നു. വാർദ്ധക്യത്തിൽ എത്തിയെങ്കിലും മൃഗശാലയിലെ ഇപ്പോഴും സജീവമായ മുതലയാണ് കാഷ്യസ് എന്ന് മൃഗശാല അധികൃതർ പറഞ്ഞു.







Hot Topics

Related Articles