പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മറ്റക്കാട് ഭാഗത്ത് തേയിലക്കാട്ടിൽ വീട്ടിൽ ഇബ്രാഹിം ടി.എ (62) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തുവാൻ ശ്രമിക്കുകയായിരുന്നു.

Advertisements

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Hot Topics

Related Articles