പൊയ്കയിൽ ആചാര്യ ഗുരുവിന്റെ ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായി

തിരുവല്ല : പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 97-ാമത് ജന്മദിനം പ്രത്യക്ഷ രക്ഷാ ദൈവസഭ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ആഘോഷിച്ചു.
ജൻമദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് സഭാ പ്രസിഡന്റ് വൈ സദാശിവൻ കൊടിയേറ്റ് കർമ്മവും തുടർന്ന് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഗുരുകുല ശ്രേഷ്ഠൻ ഇ റ്റി രാമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റിട്ട. ജസ്റ്റീസ്. ഡോ. പി എൻ
വിജയകുമാർ മുഖ്യാതിഥിയായിരുന്നു.
ഗുരുകുല ഉപശ്രേഷ്ഠൻ
എം ഭാസ്ക്കരൻ ജൻമദിന സന്ദേശം നൽകി.

Advertisements

സഭയുടെ ആത്മീയ വളർച്ചയ്ക്കും സാമുദായിക വികാസത്തിനും ചിന്താപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും യുവാക്കളുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുകയും ചെയ്തത് ആചാര്യ ഗുരുവായിരുന്നു. വിദ്യാഭ്യാസം അടക്കമുള്ള വിജ്ഞാനവികാസ പ്രവർത്തനങ്ങളിലുടെ കീഴാള
സമൂഹങ്ങളിലെ വിദ്യാർത്ഥികളുടെയും
യുവാക്കളുടെയും ഉന്നതി ലക്ഷ്യമാക്കിയുള്ള ജ്ഞാനാന്വേഷണ പ്രവർത്തനങ്ങൾക്ക് ആചാര്യ ഗുരു നേതൃത്വം നൽകി. സഭയുടെ എല്ലാ ശാഖകളിലും ജൻമദിന ആഘോഷങ്ങൾ നടത്തി.

Hot Topics

Related Articles