തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായ കെ സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം കളവാണെന്നും, സുധാകരൻ മോൻസനിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരനായ ഷെമീർ.
പണം നൽകിയ അനൂപുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി ഇടപെടലും എൻഫോഴ്സെന്റ് സംഘത്തിന് വ്യകതമായ തെളിവ് കിട്ടിയതുമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം നിലപാട് മാറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോൻസൻ മാവുങ്കൽ 25 ലക്ഷം കൈപ്പറ്റി, അതിൽ നിന്ന് കെ സുധാകരൻ പത്ത് ലക്ഷം വാങ്ങിയെന്നുമാണ് രഹസ്യമൊഴി. എന്നാൽ കെ സുധാകരനെതിരെ യാതൊരു നടപടിയും എടുക്കാൻ ആദ്യം ക്രൈം ബ്രാഞ്ച് തയ്യാറായിരുന്നില്ല. ഇത്തരത്തിലുള്ള ഇടപാടുകാരിൽ നിന്നും തട്ടിപ്പുകാരിൽ നിന്നുമാണല്ലോ ഈ പണം പോകുന്നത്.
കേരളാ പൊലീസ് ഐപിഎസ് ഉദ്യോഗസ്ഥരെ പ്രതിചേർത്തത് സ്വാഗതം ചെയ്യുന്നു എന്നും ഷെമീർ പറഞ്ഞു. കൂടുതൽ പേർക്ക് മോൻസൻ പണം കൈമാറിയതിന്റെ രേഖ ക്രൈം ബ്രാഞ്ചിന് കൈമാറി. മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യക്കും സിഐ അനന്ത ലാലിനും പണം നൽകിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 15 ന് കേരള ഹൈക്കോടതി പരിഗണിക്കും. ക്രൈം ബ്രാഞ്ച് നിലപാട് അനുസരിച്ചായിരിക്കും തങ്ങളുടെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി.